പ​ന്പ, ക​ക്കി ഷ​ട്ട​റു​ക​ൾ തു​റ​ന്നു​ത​ന്നെ ‌
Wednesday, October 20, 2021 10:29 PM IST
‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​ന്പ, ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു പു​റ​ത്തേ​ക്ക് ജ​ലം ഒ​ഴു​ക്കി​വ​രി​ക​യാ​ണ്. ക​ക്കിസം​ഭ​ര​ണി തി​ങ്ക​ളാ​ഴ്ച​യും പ​ന്പ ചൊ​വ്വാ​ഴ്ച​യു​മാ​ണ് ര​ണ്ട് വീ​തം ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തു മ​ഴ കു​റ​വാ​യി​രു​ന്നു. പ​ന്പ​യു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ൾ 45 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം 81,38 ശ​ത​മാ​നംമാ​ത്ര​മാ​ണ് സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ്. ക​ക്കി​യി​ൽ 92.47 ശ​ത​മാ​ന​മാ​ണ് ജ​ല​നി​ര​പ്പ്. ര​ണ്ട് ഷ​ട്ട​റു​ക​ൾ 90 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഇ​തു​മൂ​ല​മു​ണ്ടാ​യി​ട്ടി​ല്ല. മൂ​ഴി​യാ​ർ, മ​ണി​യാ​ർ സം​ഭ​ര​ണി​ക​ളി​ലും ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ‌