വ്യാ​പാ​രി​ക​ളു​ടെ ന​ഷ്ടം; ക​ണ​ക്കെ​ടു​പ്പി​നു വ്യ​വ​സ്ഥ​യി​ല്ല ‌
Wednesday, October 20, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ വ്യാ​പാ​രി​ക​ളോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന. അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യും കു​ത്തൊ​ഴു​ക്കും മൂ​ലം വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​രി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി​ക​ളി​ല്ല. ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​വ​ണ​യും വെ​ള്ളം ക​യ​റി വ​ൻ ന​ഷ്ട​മാ​ണ് വ്യാ​പാ​ര മേ​ഖ​ല​യ്ക്കു​ണ്ടാ​യ​ത്.‌
മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്താ​ണ് ഇ​ത്ത​വ​ണ ന​ഷ്ട​മേ​റെ​യും.
മ​ല്ല​പ്പ​ള്ളി, ചു​ങ്ക​പ്പാ​റ, കോ​ട്ടാ​ങ്ങ​ൽ, വാ​യ്പൂ​ര്, വെ​ണ്ണി​ക്കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ വ​ൻ ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ​പെ​ട്ടാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ഷ്ട​മേ​റെ​യും ഉ​ണ്ടാ​യ​ത്.‌
പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടാ​ൻ റ​വ​ന്യ​ വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ ട്ടു​ണ്ട്. ഈ ​പ​ട്ടി​ക​യി​ൽ വ്യാ​പാ​ രി​ക​ൾ ഇ​ല്ല. വീ​ടു​ക​ൾ, മൃ​ഗ സ​ന്പ​ത്ത്, കൃ​ഷി, കെ​ട്ടി​ട​ങ്ങ​ൾ ഇ​ വ​യ്ക്കു​ണ്ടാ​യ ന​ഷ്ടം തേ​ടു​ന്നു​ണ്ട്.
ഈ ​പ​ട്ടി​ക​യി​ൽ വ്യാ​പാ​ര സ​മൂ​ഹ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ഇ​തേ​വ​രെ സ​ഹാ​യം ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.
റാ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ അ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വാ​യ്പ​ക​ളെ​ടു​ത്തും മ​റ്റും വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​ണ് ന​ഷ്ടം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. വെ​ള്ളം ക​യ​റി​യ സാ​ധ​ന​ങ്ങ​ളി​ൽ ന​ല്ലൊ​രു പ​ങ്കും വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.
ഇ​തോ​ടൊ​പ്പം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം വേ​റെ​യും.
ന​ഷ്ട​പ​രി​ഹാ​രം തേ​ടി റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി പോ​രാ​ട്ട​ത്തി​ലാ​ണ്. പ​ക്ഷേ സ​ർ​ക്കാ​ർ ന​യം അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. ‌