കെ. ​സു​രേ​ന്ദ്ര​ൻ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു ‌
Wednesday, October 20, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ‌
കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​യ കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി ​എ. സൂ​ര​ജ്, സം​സ്ഥാ​ന സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​ശോ​ക​ൻ കു​ള​ന​ട, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന്ത​ളം പ്ര​താ​പ​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ . ഹ​രി സം​സ്ഥാ​ന സ​മി​തി അം​ഗം പ്ര​ദീ​പ് അ​യി​രൂ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌‌

427 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 427 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.424 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്.‌ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 188192 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 180635 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌583 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 182954 ആ​യി. നി​ല​വി​ൽ 4018 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 9687 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌ ഇ​ന്ന​ലെ 4271 സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2417 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​ന്പ​തു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വ​നി​താ ഫു​ട്ബോ​ൾ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് ‌

പ​ത്ത​നം​തി​ട്ട: എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ടീ​മി​നെ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.

വി​ശ്വ​വി​ജ്ഞാ​ന​ല​ഹ​രി​സ​ഭ വെ​ബി​നാ​ര്‍ ഇ​ന്ന് ‌

പ​ത്ത​നം​തി​ട്ട: സ​ന്ദ​ര്യ​ല​ഹ​രി ഉ​പാ​സ​നാ​മ​ണ്ഡ​ലി​യു​ടേ​യും ഡ​ല്‍​ഹി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ശ്വ​വി​ജ്ഞാ​ന​ല​ഹ​രി​സ​ഭ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ന്താ​രാ​ഷ്ര്ട വെ​ബി​നാ​ര്‍ ജെ​എ​ന്‍​യു വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ജ​ഗ​ദീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.