നാ​ശം നേ​രി​ട്ട​വ​ര്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​തി​വേ​ഗ ന​ട​പ​ടി​യെ​ന്ന് കൃ​ഷി​മ​ന്ത്രി
Thursday, October 21, 2021 9:59 PM IST
ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ല്‍ കൃ​ഷി​നാ​ശം നേ​രി​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. മ​ട​വീ​ഴ്ച​യു​ണ്ടാ​യ ചെ​റു​ത​ന തേ​വേ​രി- ത​ണ്ട​പ്ര പാ​ട​ശേ​ഖ​രം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധ​ന​സ​ഹാ​യ​ത്തി​നാ​യി ഇ​തു​വ​രെ ല​ഭി​ച്ച എ​ല്ലാ അ​പേ​ക്ഷ​ക​ളി​ലും ന​വം​ബ​ര്‍ പ​ത്തി​ന​കം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൃ​ഷി​നാ​ശം നേ​രി​ട്ട​വ​ര്‍ പ​ത്തു​ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.
നേ​രി​ട്ടോ അ​ക്ഷ​യ മു​ഖേ​ന​യോ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കാം. ഇ​തി​നു ക​ഴി​യാ​ത്ത​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു അ​താ​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ ല​ഭി​ച്ചു 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ടു സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ളും അ​തി​വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കും. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ത​ന്നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക എ​ന്ന മാ​ര്‍​ഗ​മാ​ണ് ന​മു​ക്കു മു​ന്നി​ലു​ള്ള​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന മ​ട​വീ​ഴ്ച​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി രാ​ജു, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​രേ​ഖ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​ഫീ​ന, കൃ​ഷി വ​കു​പ്പി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും മ​ന്ത്രി സ​ന്ദ​ര്‍​ശിച്ചു.