കാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ ‌
Thursday, October 21, 2021 10:13 PM IST
പ​ന്ത​ളം: കാ​ർ മോ​ഷ്ടി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ര​ന്പാ​ല മാ​വ​ര പാ​റ​യ്ക്കു സ​മീ​പം കു​രു​ന്പി​ല​യ്യ​ത്ത് താ​ഴേ​തി​ൽ വി​ഷ്ണു (22), രാ​ജേ​ഷ് മ​ന്ദി​ര​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (33)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌
വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കു​ര​ന്പാ​ല ഇ​ട​യാ​ടി​യി​ലെ വീ​ട്ടി​ൽ ഇ​ട്ടി​രു​ന്ന ച​ന്ദ​ന​പ്പ​ള്ളി പു​ല്ലാ​നി മ​ണ്ണി​ൽ ഷാ​ജി​യു​ടെ കാ​റാ​ണ് മോ​ഷ്ടി​ച്ച​ത്. കു​ര​ന്പാ​ല​യി​ൽ വീ​ടു​പ​ണി ന​ട​ന്നു​വ​ന്നി​രു​ന്ന​തി​നാ​ൽ ഷാ​ജി​യു​ടെ വാ​ഹ​നം തൊ​ട്ട​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു ഇ​ട്ടി​രു​ന്ന​ത്. താ​ക്കോ​ൽ കാ​റി​ൽ​ത്ത​ന്നെ ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ‌
കാ​ർ സ്റ്റാ​ർ​ട്ടാ​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് ഷാ​ജി ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ കാ​റു​മാ​യി ര​ക്ഷ​പെ​ട്ടു. പോ​ലീ​സി​ൽ വി​വ​ര​മ​ണി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ര​ന്പാ​ല​യി​ൽ പ​ട്രോ​ളിം​ഗ ന​ട​ത്തി​യി​രു​ന്ന പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ട​യ​ർ പ​ഞ്ച​റാ​യ കാ​ർ സ​മീ​പ​ത്തു​ത​ന്നെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.‌