ബ​ഹ​റി​നി​ല്‍ തു​ട​ര്‍ പ​ഠ​ന​ത്തി​ന് എട്ടാംക്ലാസ് വിദ്യാർഥിനിക്ക് പി​താ​വ് എ​ന്‍​ഒ​സി ന​ല്‍​ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ‌
Thursday, October 21, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: ബ​ഹ​റി​നി​ലെ ഏ​ഷ്യ​ന്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്ക് തു​ട​ര്‍ പ​ഠ​ന​ത്തി​ന് എ​ന്‍​ഒ​സി ന​ല്‍​കാ​ന്‍ കു​ട്ടി​യു​ടെ പി​താ​വി​നോ​ടു നി​ര്‍​ദേ​ശി​ച്ച് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി. നി​യ​മ​പ​ര​മാ​യി വി​വാ​ഹ മോ​ച​നം നേ​ടാ​ത്ത അ​ച്ഛ​ന്‍ അ​മ്മ​യു​ടെ വീ​സ റ​ദ്ദാ​ക്കു​ക​യും കു​ട്ടി​യെ​യും അ​മ്മ​യെ​യും നാ​ട്ടി​ലു​പേ​ക്ഷി​ച്ച് ബ​ഹ​റി​നി​ലെ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കാ​നു​ള്ള ത​ന്‍റെ അ​വ​സ​രം നി​ഷ​ധി​ച്ച​താ​യു​ള്ള കു​ട്ടി​യു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് ക​മ്മീ​ഷ​ന്‍ അം​ഗം റെ​നി ആ​ന്‍റ​ണി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.‌
പി​താ​വ് ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ കു​ട്ടി​ക്ക് എ​ന്‍​ഒ​സി ന​ല്‍​ക​ണം. കു​ട്ടി​യോ​ടൊ​പ്പം ബ​ഹ​റി​നി​ല്‍ പോ​കു​ന്ന​തി​നു​ള്ള വീ​സ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​മ്മ​യ്ക്ക് എ​ന്‍​ഒ​സി ഇ-​മെ​യി​ലാ​യും ന​ല്‍​ക​ണം. . ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ന്‍ പി​താ​വ്ത​യാ​റാ​കാ​ത്ത​പ​ക്ഷം കു​ട്ടി​ക്ക് അ​മ്മ​യ്ക്കൊ​പ്പം ബ​ഹ​റി​നി​ല്‍ പോ​കാ​നും തു​ട​ര്‍ പ​ഠ​ന​ത്തി​നു​ള്ള എ​ന്‍​ഒ​സി ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കാ​നും ബ​ഹ​റി​നി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തു. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ കു​ട്ടി അ​മ്മ​യും അ​ച്ഛ​നു​മൊ​ത്ത് ബ​ഹ​റി​നി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്നാണ് കുട്ടി നാട്ടിലായത്.ക​മ്മീ​ഷ​ന്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​മ്മ​യോ​ടൊ​പ്പം കു​ട്ടി പ​ങ്കെ​ടു​ക്കു​ക​യും അ​ച്ഛ​ന്‍ വി​ട്ടു നി​ല്‍​ക്കു​ക​യും ചെ​യ്തു. ‌‌