പാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തും: മ​ന്ത്രി
Thursday, October 21, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത്, ജ​ല​സേ​ച​ന​വ​കു​പ്പി​നു കീ​ഴി​ലു​ള്ള പാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​മ​ളം പാ​ല​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നു​പോ​യ കോ​മ​ളം പാ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌മ​ണി​മ​ല​യാ​റ്റി​ൽ​നി​ന്നു​ള്ള കു​ത്തൊ​ഴു​ക്കി​ലും പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​തി​നാ​ലും കോ​മ​ളം​പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​ത് വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും.

ഇ​റി​ഗേ​ഷ​ൻ, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ്, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ വ​ലി​യ സ​ഹ​ക​ര​ണ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി.​രാ​ജ​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, കോയിപ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലു തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്പി​ളി പ്ര​സാ​ദ്, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി ര​ശ്മി മോ​ൾ, കെ.​കെ. നാ​രാ​യ​ണ​ൻ, ജൂ​ലി കെ.​വ​ർ​ഗീ​സ്, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. സ​ത്യ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌