പ്ര​ള​യ​കാ​ല​ത്ത് പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി
Friday, October 22, 2021 10:23 PM IST
റാ​ന്നി: വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​തം വി​ട്ടു​മാ​റാ​തെ റാ​ന്നി. പ​ന്പ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കി​ണ​റു​ക​ളും കു​ള​ങ്ങ​ളും ഉ​ൾ​പ്പ​ടെ മ​ണ്ണു​മൂ​ടി കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. പൊ​തു കു​ടി​വെ​ള്ള വി​ത​ര​വും ഏ​താ​ണ്ട് ത​ട​സ​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ്. വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം ഉ​യ​രു​മെ​ന്ന ഭീ​തി​യി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വൃ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.
കി​ണ​ർ ശൂ​ചീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ മോ​ട്ടോ​റി​ന് അ​ട​ക്കം ക്ഷാ​മ​മാ​യി. പൊ​തു കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഡാ​മു​ക​ൾ തു​റ​ന്നു വി​ട്ട​തി​നാ​ൽ പ​ന്പ​യി​ലെ ജ​ലം ക​ല​ങ്ങി മ​റി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്. വെ​ള്ള​ത്തി​നാ​യി മ​ഴ​യെ ആ​ശ്ര​യി​ക്കു​ക​യോ വി​ല കൊ​ടു​ത്തു ടാ​ങ്ക​റു​ക​ളി​ൽ ഇ​റ​ക്കു​ക​യോ ചെ​യ്യു​ക​യാ​ണ് തീ​ര​വാ​സി​ക​ൾ. കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച പ​രാ​തി ഉ​യ​ർ​ന്നി​ട്ടും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ല.