പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Friday, October 22, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നേ തു​ട​ർ​ന്ന് തു​റ​ന്ന പ​ന്പാ ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ളും അ​ട​ച്ചു.മ​ഴ കു​റ​യു​ക​യും സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് 74 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ​ന്ന​തി​നാ​ലു​മാ​ണ് ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക​ളു​ടെ ശി​പാ​ർ​ശ പ്ര​കാ​രം പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ക​ക്കി ഡാ​മി​ൽ നി​ന്ന് പ​ര​മാ​വ​ധി 50 ക്യു​മെ​ക്സ് ജ​ലം പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്ന രീ​തി​യി​ൽ ഷ​ട്ട​റു​ക​ൾ 90 സെ​ന്‍റി​മീ​റ്റ​റി​ൽ നി​ന്ന് 60 സെ​ന്‍റി​മീ​റ്റ​റി​ലേ​ക്കും തു​ട​ർ​ന്ന് 30 സെ​ന്‍റി​മീ​റ്റ​റി​ലേ​ക്കും കു​റ​ച്ച​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു.