സ്കൂ​ൾ തു​റ​ക്ക​ൽ ക്രമീകരണങ്ങളെ ബാധിച്ചു ‌
Friday, October 22, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം സ്കൂ​ളു​ക​ൾ ന​വം​ബ​ർ ഒ​ന്നി​നു തു​റ​ക്കാ​നി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​തു​മൂ​ലം വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലേ​റെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ്. ക്യാ​ന്പു​ക​ൾ ഒ​ന്നും 24 വ​രെ നി​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം.‌
മ​ഴ​ക്കെ​ടു​തി മൂ​ലം നി​ര​വ​ധി സ്കൂ​ളു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന സ്കൂ​ളു​ക​ളി​ൽ നി​ന്ന് അ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. അ​ധ്യാ​പ​ക​ർ, സ്കൂ​ൾ ജീ​വ​ന​ക്കാ​ർ, വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചു എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ‌
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 26നു ​മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. സ്കൂ​ൾ ത​ല​ത്തി​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ശ്ച​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ, സോ​പ്പ് എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ൽ നി​ന്നും ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 10,000 രൂ​പ​യി​ൽ അ​ധി​ക​രി​ക്കാ​ത്ത തു​ക ന​ൽ​കാ​നും തീ​രു​മാ​ന​മു​ണ്ട്. ‌
സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​പ​ക​ട​മാ​യി നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
കു​ട്ടി​ക​ൾ കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്ക​ണം. സ്കൂ​ൾ കോ​ന്പൗ​ണ്ടി​ന് വെ​ളി​യി​ൽ കു​ട്ടി​ക​ൾ പോ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ഉ​ണ്ടാ​ക​ണം. ‌
കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം അ​ത് ല​ഭ്യ​മാ​ക്ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സ്കൂ​ളു​ക​ളും സ​ന്ദ​ർ​ശി​ച്ച് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്ത​ണം. എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും 27 ന് ​വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ൾ യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​ദേ​ശി​ച്ചു. ‌
അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ,ഡിഡിഇ ബീനാ റാണി, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാർ, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌
‌‌