ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്ക് ത​ടി​ലോ​റി മ​റി​ഞ്ഞു, ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, October 23, 2021 11:42 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര - മേ​ക്കൊ​ഴൂ​ർ റോ​ഡി​ൽ ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു.

റാ​ന്നി ഉ​തി​മൂ​ട് മാ​ന്പാ​റ​യി​ൽ ഷൈ​ജു (40) വാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​തി​മൂ​ട് കോ​യി​ക്കോ​ട്ട് രാ​ജേ​ഷ് (40), ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ന്പ​ഴ ത​റ​യി​ൽ ജ​യ​ൻ (35) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ പ​ട്ടാം​കു​ഴി പു​തു​വേ​ലി​പ്പ​ടി​യി​ൽ നി​ന്നാ​ണ് അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ആ​ളു​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഷൈ​ജു മ​രി​ച്ചി​രു​ന്നു.