കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ പു​ല​ര്‍​ച്ചെ​വ​രെ നീ​ണ്ട ര​ക്ഷാ​ദൗ​ത്യം
Sunday, October 24, 2021 10:21 PM IST
റാ​ന്നി: റാ​ന്നി കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ പ​നം​കു​ട​ന്ത അ​രു​വി​ക്ക് സ​മീ​പ​മു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കു​ടു​ങ്ങി​പ്പോ​യ അ​വ​സാ​ന​ത്തെ ആ​ളെ ഒ​ഴി​പ്പി​ച്ച​ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30ന്. ​വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് ആ​ള​പാ​യ​മി​ല്ലാ​തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​യ​ത്. ഒ​റ്റ​പ്പെ​ട്ടു​പോ​യ നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ 21 പേ​രെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്.‌

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ടി​യ​താ​യി വി​വ​രം ല​ഭി​ക്കു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ റ​വ​ന്യു, ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

റാ​ന്നി​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്സി​ന്റെ ടീം ​സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ ജോ​സ​ഫ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന കു​രു​മ്പ​ന്‍​മൂ​ഴി കോ​സ് വേ ​സാ​ഹ​സി​ക​മാ​യി ക​ട​ന്ന് ദു​ര്‍​ഘ​ടം പി​ടി​ച്ച വ​ന്യ​ജീ​വി സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ല്‍ കൂ​ടി സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തു​ക​യും മ​റ്റ് വ​കു​പ്പു​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യും ചെ​യ്തു. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മ​റു​ക​ര​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ന്റെ ആ​ഘാ​ത​ത്തി​ല്‍ കോ​സ് വേ ​കൂ​ടു​ത​ല്‍ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.‌

റാ​ന്നി​യി​ല്‍ നി​ന്നും ഈ ​സ​മ​യം ഫ​യ​ര്‍ ഫോ​ഴ്സി​ന്റെ ര​ക്ഷാ​ദൗ​ത്യ സം​ഘം കു​രു​മ്പ​ന്‍​മൂ​ഴി കോ​സ് വേ​യി​ല്‍ ആ​ധു​നി​ക ര​ക്ഷാ ദൗ​ത്യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി. കോ​സ് വേ ​പൂ​ര്‍​ണ​മാ​യി മു​ങ്ങി​യ​തി​നാ​ല്‍ ഫ​യ​ര്‍ ഫോ​ഴ്സി​ന്റെ വാ​ഹ​ന​ത്തി​ന് സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ, ദു​ര്‍​ഘ​ട പാ​ത താ​ണ്ടാ​ന്‍ സൗ​ക​ര്യ​മു​ള്ള മൂ​ന്ന് ഓ​ഫ് റോ​ഡ് ജീ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫ​യ​ര്‍ ഫോ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളും, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും, റ​വ​ന്യു, വ​നം, പോ​ലീ​സ്, കെ​എ​സ്ഇ​ബി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും അ​ട​ങ്ങു​ന്ന 30 അം​ഗ സം​ഘം ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ പ​നം​കു​ട​ന്ത അ​രു​വി​ക്ക് സ​മീ​പം ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ലൂ​ടെ എ​ത്തി. പ​നം​കു​ട​ന്ത അ​രു​വി​ക്ക് താ​ഴെ​യു​ള്ള ചെ​റി​യ ന​ട​പ്പാ​ലം ഒ​ലി​ച്ച് പോ​യി​രു​ന്നു.

ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ള്‍ കു​ടു​ങ്ങി കി​ട​ന്നി​രു​ന്ന പ​നം​കു​ട​ന്ത അ​രു​വി​യു​ടെ മു​ക​ള്‍​ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി ആ​യി​രു​ന്നു. ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​തി​ന് ഫ​യ​ര്‍ ഫോ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക ത​ടി​പാ​ലം സ​ജ്ജ​മാ​ക്കി. ഗ​ര്‍​ഭി​ണി​യും ത​ള​ര്‍​ന്ന വ്യ​ക്തി​യും അ​ട​ങ്ങു​ന്ന നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ 21 പേ​രാ​ണ് ഉ​രു​ള്‍​പ്പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ഭീ​തി​യു​ടെ നി​ഴ​ലി​ല്‍ നി​ന്ന​ത്. ഇ​വ​രെ പു​തു​താ​യി നി​ര്‍​മി​ച്ച ത​ടി പാ​ല​ത്തി​ലൂ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കൊ​ണ്ടു​വ​ന്ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം റ​വ​ന്യു വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി. ‌

ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​ജി. സ​ന്തോ​ഷ് കു​മാ​ര്‍, ഫ​യ​ര്‍ റ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​എ​സ്. ശ്രീ​ജി​ത്ത്, എ​സ്. സ​തീ​ഷ് കു​മാ​ര്‍, ശീ​കു​മാ​ര്‍, അ​സീം അ​ലി, സി​നൂ​ബ് സാം, ​കെ.​പി. പ്ര​ദീ​പ്, ആ​ര്‍. അ​രു​ണ്‍, സിം​ഗ്, എ. ​ആ​ന​ന്ദ്, ഗി​രീ​ഷ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.‌