കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കേ​ര​ള​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു: കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍
Sunday, October 24, 2021 10:25 PM IST
തി​രു​വ​ല്ല: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കെ​ടു​തി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​തീ​ക്ഷ ചൈ​ല്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ​ത്താ​മ​ത് വാ​ര്‍​ഷി​ക​വും ന​വീ​ക​രി​ച്ച ബ്ല​ഡ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നും പ​ദ്ധ​തി​ക​ള്‍ കാ​ലെ​കൂ​ട്ടി ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ധ​ന​സ​ഹാ​യം കേ​ര​ളം വേ​ണ്ട​വി​ധ​ത്തി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. ഭൂ​മി​യെ കീ​റി​മു​റി​ക്കു​ന്ന ക്വാ​റി​ക​ള്‍ കെ​ടു​തി​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.
മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ നി​ല​നി​ര്‍​ത്താ​ന്‍ പ്ര​തീ​ക്ഷ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ക​ഴി​യു​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
സി​ഡി​സി​പി​ജി ഫെ​ലോ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നിം​സ് സ്‌​പെ​ക്ട്രം ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​കെ.​സി. നാ​യ​രും മാ​താ​പി​താ​ക്ക​ള്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ഭി​ന്ന ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം ​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു.
പ്ര​തീ​ക്ഷ സി​ഡി​സി സു​വ​നീ​ര്‍ തി​രു​വ​ല്ല മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. എ​ന്‍​എ​ല്‍​സി ഡ​യ​റ​ക്ട​ര്‍ എ​ന്‍. കെ. ​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ന്‍​സ് പ്രി​ന്‍​സി​പ്പ​ല്‍ അ​ഡൈ്വ​സ​ര്‍ ജേ​ക്ക​ബ് പു​ന്നൂ​സ്, സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ല്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്ത്, ഇ​ന്ത്യ​ന്‍ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​ജോ ജോ​സ​ഫ്, പ്ര​തീ​ക്ഷ സി​ഡി സി ​ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​മ​ഞ്ജു ജോ​ര്‍​ജ് ഇ​ല​ഞ്ഞി​ക്ക​ല്‍, പു​ഷ്പ​ഗി​രി ബ്ല​ഡ് സെ​ന്‍റര്‍ മേ​ധാ​വി ഡോ. ​വി. പി. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌