ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്കാ​രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌
Tuesday, October 26, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: ക​ല കാ​യി​കം സാ​ഹി​ത്യം ശാ​സ്ത്രം സാ​മു​ഹി​കം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഐ​ടി മേ​ഖ​ല, കൃ​ഷി, മാ​ലി​ന്യ​സം​സ്ക​ര​ണം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം, ക്രാ​ഫ്റ്റ്, ശി​ൽ​പ​നി​ർ​മാ​ണം, അ​സാ​മാ​ന്യ ധൈ​ര്യ​ത്തി​ലൂ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും മി​ക​വാ​ർ​ന്ന ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ആ​റി​നും 18 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ നി​ന്ന് (ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ) ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
2020 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2020 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ പ്രാ​ഗ​ത്ഭ്യ​മാ​ണ് അ​പേ​ക്ഷ​ക്കാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30. പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്, മൂ​ന്നാം നി​ല, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ക​ച്ചേ​രി​പ്പ​ടി, ആ​റ​ൻ​മു​ള 689533 നി​ന്നും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8547907404 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​യ​ള​വി​ല്‍​ജി​ല്ല​യി​ലെ എ​ല്ലാ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന വി​ല​വി​വ​ര പ​ട്ടി​ക തീ​ർ​ഥാ​ട​ക​ര്‍​ക്ക് കാ​ണ​ത്ത​ക്ക​വി​ധം വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ത്ത​ര​വാ​യി.