ഗ്രാ​മീ​ണ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി: എ​ന്‍റെ ഗ്രാ​മം ജി​ല്ല​യി​ൽ ‌
Tuesday, October 26, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് ജി​ല്ല​യി​ൽ ഗ്രാ​മീ​ണ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യാ​യ എ​ന്‍റെ ഗ്രാ​മം ന​ട​പ്പാ​ക്കും. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പ​ദ്ധ​തി ചെ​ല​വ് വ​രു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.‌
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ഉ​ത്ത​ജ​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ഇ​ള​വു​ക​ളും പ​ദ്ധ​തി​യി​ൽ ല​ഭി​ക്കും. മൊ​ത്തം പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ 25 ശ​ത​മാ​നം മു​ത​ൽ 40 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ​ട്ടി​ക​ജാ​തി, വ​ർ​ഗം, മ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, വ​നി​ത​ക​ൾ, കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും.‌
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ല​ന്തൂ​ർ ജി​ല്ലാ ഓ​ഫീ​സു​മാ​യോ, 0468 2362070, 9495408275, 9447561943, 9495406397 എ​ന്നീ ന​ന്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ‌