ഉ​രു​ൾ​പൊ​ട്ടി​യ കു​രു​ന്പ​ൻ​മൂ​ഴി​യി​ൽ റോ​ഡ് തോ​ടാ​യി
Tuesday, October 26, 2021 10:07 PM IST
റാ​ന്നി: തു​ട​ർ​ച്ച​യാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​രു​ന്പ​ൻ​മൂ​ഴി​യി​ൽ റോ​ഡു​ക​ൾ മു​ഴു​വ​ൻ തോ​ടു​ക​ളാ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​രു​ന്പ​ൻ​മൂ​ഴി പ​നം​കു​ട​ന്ത​യി​ൽ ആ​ദ്യം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളും ന​ട​പ്പാ​ല​ങ്ങ​ളും ഒ​ലി​ച്ചു പോ​യി​രു​ന്നു.

റോ​ഡു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്നി​പ്പോ​ൾ തോ​ടു​ക​ളാ​യി. തോ​ടു​ക​ളി​ലൂ​ടെ ജ​ല​പ്ര​വാ​ഹം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടി​യ​തോ​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ വീ​ണ്ടും രൂ​ക്ഷ​മാ​യി. പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നി​രു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ല്ലു​ക​ളും മ​ണ്ണും നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വ​ലി​യ പാ​റ​ക്ക​ക്ഷ​ണ​ങ്ങ​ൾ അ​ട​ക്കം ഒ​ഴു​കി​യെ​ത്തി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പോ​ലും ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് കു​രു​ന്പ​ൻ​മൂ​ഴി​യി​ലേ​ക്കു​ള്ള യാ​ത്ര. കു​രു​ന്പ​ൻ​മൂ​ഴി​യി​ലേ​ക്കു​ള്ള കോ​സ് വേ ​മു​ങ്ങി​യ​തോ​ടെ യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​യി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ കോ​സ് വേ ​എ​ല്ലാ​ദി​വ​സ​വും വെ​ള്ള​ത്തി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ണ്ണും ക​ല്ലും അ​ടി​ഞ്ഞ് കോ​സ് വേ​യി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഒ​രു ത​ടി​യും കു​റു​കെ കി​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ത​ടി മു​റി​ച്ചു മാ​റ്റി കോ​സ് വേ​യി​ലെ ചെ​ളി ഒ​ഴു​ക്കി വി​ട്ടു. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ണ്ടും വെ​ള്ളം ഉ​യ​ർ​ന്നു.

നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​രു​ന്പ​ൻ​മൂ​ഴി​യി​ലു​ള്ള​വ​ർ​ക്ക് മ​റു​ക​ര ക​ട​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗം കോ​സ് വേ​യാ​ണ്. എ​ന്നാ​ൽ പെ​രു​ന്തേ​ന​രു​വി​യി​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മി​നി ഡാം ​വ​ന്ന​തോ​ടെ മ​ഴ​ക്കാ​ല​മാ​യാ​ൽ കോ​സ് വേ ​മു​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ 16നു​ണ്ടാ​യ മ​ഴ​യേ തു​ട​ർ​ന്ന് ഏ​ഴ് ദി​വ​സ​ങ്ങ​ളോ​ളം കോ​സ് വേ ​മു​ങ്ങി​യി​രു​ന്നു. കോ​സ് വേ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്തു യാ​ത്ര പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ഉ​രു​ൾ​പൊ​ട്ടി വെ​ള്ളം ക​യ​റി. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​പ്പോ​ൾ കോ​സ് വേ ​ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

കേ​ാസ് വേ​യ്ക്കു പ​ക​രം സം​വി​ധാ​ന​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ ഓ​രോ മ​ഴ​ക്കാ​ല​ത്തും അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​റു​ണ്ട്. വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ​ത്തി​യ മ​ന്ത്രി വീ​ണാ ജോ​ർ​ജും ജി​ല്ലാ ക​ള​ക്ട​റും അ​ട​ക്ക​മു​ള്ള​വ​ർ കു​രു​ന്പ​ൻ​മൂ​ഴി​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.