123 ബ്രാ​ഞ്ചു​ക​ളി​ൽ വ​നി​താ സെ​ക്ര​ട്ട​റി​മാ​ർ
Tuesday, October 26, 2021 10:07 PM IST
കോ​ഴ​ഞ്ചേ​രി: സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കേ ജി​ല്ല​യി​ലെ 123 ബ്രാ​ഞ്ചു​ക​ളി​ൽ വ​നി​താ സെ​ക്ര​ട്ട​റി​മാ​ർ.
സ​മ്മേ​ള​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ ബ്രാ​ഞ്ചു​ക​ളി​ൽ വ​നി​ത​ക​ളെ നേ​തൃ​രം​ഗ​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ല രൂ​പീ​കൃ​ത​മാ​യ ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​നി​ത പ്രാ​തി​നി​ധ്യം ന​ൽ​കി​യി​ട്ടു​ള്ള​ത്. സെ​ക്ര​ട്ട​റി​മാ​രാ​യ​വ​രി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും 45 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​ണ്. പി​ജി ബി​രു​ദ​ധാ​രി​ക​ളും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രും അ​ഭി​ഭാ​ഷ​ക​രും ഒ​ക്കെ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ദ​ളി​ത് -പി​ന്നോ​ക്ക-​മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലും , ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്നു​മു​ള്ള വ​നി​ത​ക​ളും സെ​ക്ര​ട്ട​റി​മാ​രാ​യി എ​ത്തി​യി​ട്ടു​ണ്ട്. 1556 ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നു വ​നി​താ പ്രാ​തി​നി​ധ്യം ഏ​റി​യ​തോ​ടെ ഉ​പ​രി​ക​മ്മി​റ്റി​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ല​ഭി​ക്കും. ജി​ല്ല​യി​ലാ​കെ 22,232 പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. 104 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളും 11 ഏ​രി​യ ക​മ്മി​റ്റി​ക​ളു​മു​ണ്ട്. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ചി​ട്ടു​ള്ള ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​ന്നി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ൾ ക​മ്മി​റ്റി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. വ​നി​ത​ക​ളു​ടെ ക​ട​ന്നു​വ​ര​വ് പാ​ർ​ട്ടി​ക്കു​ള​ളി​ലെ പ്രാ​ദേ​ശി​ക​മാ​യി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള വി​ഭാ​ഗീ​യ​ത​ക​ൾ കു​റ​ക്കാ​ൻ സാ​ധി​ച്ച​താ​യി പ​റ​യു​ന്നു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ മ​ത്സ​രം ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​ത്സ​ര​സാ​ധ്യ​ത​യു​ണ്ടാ​യ സ​മ്മേ​ള​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​റ​ൽ സീ​റ്റു​ക​ളി​ലും വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത​വ​ണ സി​പി​എം ശ്ര​ദ്ധി​ച്ചി​രു​ന്നു. വ​നി​ത​ക​ളെ സം​ഘ​ട​നാ രം​ഗ​ത്തും പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തും വ​നി​ത​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തി​ലൂ​ടെ പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യും വൈ​ര്യ​വും കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പോ​ലും ഇ​ത്ത​വ​ണ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. നി​ല​വി​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ മാ​ത്ര​മാ​ണ് വ​നി​താ പ്രാ​തി​നി​ധ്യം.
പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സീ​നി​യ​റാ​യ വ​നി​താ നേ​താ​ക്ക​ളു​ണ്ടെ​ങ്കി​ലും ഇ​തേ​വ​രെ ആ​രെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ നി​ന്നു​ള്ള വ​നി​താ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ട​ക്കം പു​തു​മു​ഖ​ങ്ങ​ൾ ഇ​ത്ത​വ​ണ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മാ​ത്ര​മാ​ണ് വീ​ണാ ജോ​ർ​ജ് ഇ​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ന്ന​ത്.