നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ ടി​ജി​ൻ
Tuesday, October 26, 2021 10:07 PM IST
ചു​ങ്ക​പ്പാ​റ: പ്ര​മാ​ദ​മാ​യ റ്റി​ഞ്ചു കൊ​ല​ക്കേ​സി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ടി​ജി​ൻ ജോ​സ​ഫ്. ത​ന്നോ​ടൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന റ്റി​ഞ്ചു മ​രി​ച്ച​തി​നു​ശേ​ഷം അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ളി​ൽ മ​നം​നൊ​ന്തു ക​ഴി​യു​ന്പോ​ഴാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ടി​ജി​നെ തേ​ടി മ​റ്റൊ​രു വാ​ർ​ത്ത എ​ത്തി​യ​ത്.
റ്റി​ഞ്ചു​വി​നെ ന​സീ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ഇ​യാ​ളെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും അ​റി​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നാ​യി ന​സീ​റി​നെ കൊ​ണ്ടു​വ​ന്ന​പ്പോ​ഴും ടി​ജി​ൻ ഇ​തു വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. ന​സീ​റി​നെ ക​ണ്ടു പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടി​ല്ലെ​ന്ന് ടി​ജി​ൻ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഈ ​സം​ഭ​വ​ത്തി​ന് ഒ​രു വ​ഴി​ത്തി​രി​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.
ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തോ​ടെ അ​തി​നു ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ ത​നി​ക്കു​ണ്ടാ​യി​രു​ന്നു. കേ​സി​ൽ ന​സീ​റി​നെ ക്രൈം​ബ്രാ​ഞ്ച് നേരത്തെ തന്നെ സാ​ക്ഷി​യാ​യി ചേ​ർ​ത്തി​രു​ന്നു. പിന്നീടാണ് പ്രതിയായത്. ഇ​യാ​ൾ കോ​ട്ടാ​ങ്ങ​ലി​ലെ ത​ന്‍റെ വീ​ട്ടി​ൽ സം​ഭ​വ​ദി​വ​സം എ​ത്തി​യി​രു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രു​മൊ​രു കൃ​ത്യം ഇ​യാ​ളി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ത​ന്നെ അ​വ​ർ ത​ല്ലി​ച്ച​ത​ച്ച​ത് ഇ​പ്പോ​ഴും വേ​ദ​ന​യോ​ടെ മാ​ത്ര​മേ ടി​ജി​ന് ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ന​ട്ടെ​ല്ലി​നേ​റ്റ ക്ഷ​തം കാ​ര​ണം ബെ​ൽ​റ്റി​ട്ടി​രി​ക്കു​ക​യാ​ണ്. ര​ക്തം ഛർ​ദി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ന്നി​രു​ന്നു. ജോ​ലി ചെ​യ്തു ജീ​വി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലെ​ന്നും ടി​ജി​ൻ പ​റ​ഞ്ഞു. ടി​ജി​നെ മ​ർ​ദി​ച്ച അ​ന്ന​ത്തെ പെ​രു​ന്പെ​ട്ടി എ​സ്ഐ​യ്ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ടി​ജി​ന്‍റെ പി​താ​വ് ഔ​സേ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.

കെ​ട്ടി​ലെ കു​ടു​ക്ക് ന​സീ​റി​നു വി​ന​യാ​യി

അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ ബോ​ധ​ര​ഹി​ത​യാ​യ റ്റി​ഞ്ചു​വി​നെ ന​സീ​ർ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. മ​ര​ണം സം​ഭ​വി​ച്ച​ത് അ​തി​നു​ശേ​ഷ​മാ​ണ്.
ന​സീ​ർ ഉ​പ​യോ​ഗി​ച്ച കെ​ട്ടും കു​രു​ക്കാ​യി. സാ​ധാ​ര​ണ ത​ടി​ക്ക​ച്ച​വ​ട​ക്കാ​ർ കെ​ട്ടു​ന്ന കു​ടു​ക്കാ​ണ് ക​ണ്ട​ത്. ഇ​തു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​ത് അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​യി. നി​ർ​ണാ​യ​ക തെ​ളി​വാ​യി ല​ഭി​ച്ച​താ​ക​ട്ടെ റ്റി​ഞ്ചു​വി​ന്‍റെ ന​ഖ​ത്തി​ൽ നി​ന്നും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ല​ഭി​ച്ച ര​ക്ത​സാ​ന്പി​ളു​ക​ളാ​ണ്. ഇ​ത് ന​സീ​റി​ന്‍റെ ഡി​എ​ൻ​എ​യു​മാ​യി ഒ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​വു​മാ​യി.
കോ​ട്ടാ​ങ്ങ​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു.
അ​ന്വേ​ഷ​ണ​സം​ഘം പ്ര​ദേ​ശ​ത്തു താ​മ​സി​ച്ചാ​ണ് കൂ​ടു​ ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.