എ​ഐ​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ആ​രം​ഭി​ക്കും
Tuesday, October 26, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: എ​ഐ​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 30 വ​രെ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എം ​സു​കു​മാ​ര​പി​ള​ള ഹാ​ളി​ൽ (സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ ഓ​ഫീ​സ്) ന​ട​ക്കു​ന്ന മ​ത​തീ​വ്ര​വാ​ദ​വും ഭ​ര​ണ​കൂ​ട​വും സെ​മി​നാ​റോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​ന് എ​ഐ​വൈ​എ​ഫ് പൂ​ർ​വ​കാ​ല നേ​താ​ക്ക​ളെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ജി​ലാ​ൽ ആ​ദ​രി​ക്കും. 29 ന് ​രാ​വി​ലെ 11ന് ​അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ഥി​ര ഭ​ക്ഷ​ണ ത​ണ​ൽ ജീ​വ​കാ​രു​ണ്യ കാ​ന്പെ​യ്ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ദീ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
30നു ​രാ​വി​ലെ ഒ​ന്പ​തി​ന് സോ​ണി ബി. ​തെ​ങ്ങ​മം ന​ഗ​റി​ൽ (സി​പി​ഐ ജി​ല്ലാ ഓ​ഫീ​സ്) പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ക്കും. 10.30ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത് സം​ഘ​ട​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ. ജ​യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബൈ​ജു, പ്ര​സി​ഡ​ന്‍റ് എ. ​ദീ​പ​കു​മാ​ർ, സം​സ്ഥാ​ന. ക​മ്മി​റ്റി അം​ഗം അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​ഹാ​സ് എം. ​ഹ​നീ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.