ശ​ബ​രി​മ​ല; റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​വും സു​ര​ക്ഷി​ത​വു​മാ​ക്ക​ണം
Wednesday, October 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​യ​ള​വി​ല്‍ സ​ഞ്ചാ​ര​പാ​ത​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​വും സു​ര​ക്ഷി​ത​വു​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പി​ഡ​ബ്ല്യു​ഡി​യു​ടെ കീ​ഴി​ലു​ള്ള പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തി ഡി​ഐ​സി​സി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
റോ​ഡി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ശ​ബ​രി​മ​ല സ​ഞ്ചാ​ര​പാ​ത​യി​ലു​ള്ള എ​ല്ലാ റോ​ഡു​ക​ളു​ടെ​യും പ്ര​വൃ​ത്തി​ക​ള്‍ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. വ​കു​പ്പു​ക​ള്‍ കൃ​ത്യ​മാ​യി പ്ര​വൃ​ത്തി​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - മൈ​ല​പ്ര റോ​ഡി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
പി​ഡ​ബ്ല്യു​ഡി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാം​ബ​ശി​വ റാ​വു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, പി​ഡ​ബ്ല്യു​ഡി പ​ത്ത​നം​തി​ട്ട റോ​ഡ്‌​സ് ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ബി.​വി​നു, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന അ​വോ​ല​ക​ന​യോ​ഗം
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രാ​നി​രു​ന്ന യോ​ഗം ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും.