പ​ത്ത​നം​തി​ട്ട സ​ബ്ട്ര​ഷ​റി​യി​ലെ ക​സേ​രകൾ ജ​പ്തി ചെ​യ്തു
Wednesday, October 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: സ​ബ് ട്ര​ഷ​റി​യി​ലെ ക​സേ​ര​ക​ൾ കോ​ട​തി ജ​പ്തി ചെ​യ്തു. ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് മു​ഴു​വ​ൻ പ​ണ​വും ന​ൽ​കാ​ത്ത​തി​ലാ​ണ് പ​ത്ത​നം​തി​ട്ട സ​ബ് ട്ര​ഷ​റി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​സേ​ര​ക​ൾ പ​ത്ത​നം​തി​ട്ട സ​ബ്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ബു​ധ​നാ​ഴ്ച ജ​പ്തി ചെ​യ്ത​ത്.ക​സേ​ര പോ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് പി​ന്നീ​ട് വൈ​കു​ന്നേ​രം വ​രെ നി​ന്ന് ജോ​ലി ചെ​യ്യേ​ണ്ടി വ​ന്നു. 10 ക​സേ​ര​ക​ളാ​ണ് ജ​പ്തി ചെ​യ്തു കൊ​ണ്ടു​പോ​യ​ത്. മൊ​ത്തം 20 ജീ​വ​ന​ക്കാ​രാ​ണ് സ​ബ് ട്ര​ഷ​റി​യി​ലു​ള്ള​ത്. കം​പ്യൂ​ട്ട​റു​ക​ൾ ജ​പ്തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യു​ണ്ടാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ എ​തി​ർ​ക​ക്ഷി​യാ​ക്കി പ​ത്ത​നം​തി​ട സ​ബ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി​നി ഓ​മ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. 1988 ൽ ​ഏ​റ്റെ​ടു​ത്ത 13 സെ​ന്‍റ് ഭൂ​മി​ക്ക് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക മു​ഴു​വ​നാ​യി ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജ​പ്തി. സ​ബ്ട്ര​ഷ​റി​യി​ലെ നാ​ല് കം​പ്യൂ​ട്ട​റു​ക​ളും അ​ഞ്ച് ക​സേ​ര​ക​ളും ജ​പ്തി ചെ​യ്യാ​നാ​യി​രു​ന്നു കോ​ട​തി നി​ർ​ദ്ദേ​ശം.
കം​പ്യൂ​ട്ട​ർ ജ​പ്തി ചെ​യ്താ​ൽ ട്ര​ഷ​റി​യി​ലെ പ​ണ​മി​ട​പാ​ട് മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം എ​ത്ര അ​ട​ക്കം എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മാ​യി​രു​ന്നു. 2.47 ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1,0 4000 രൂ​പ​ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​ണം മു​ഴു​വ​ൻ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ 76,384 രൂ​പ ബാ​ക്കി​യു​ണ്ട​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ക്കാ​ർ സ​ബ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത വി​ഷ​യ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് സ​ബ് കോ​ട​തി ക​ള​ക്ട​റു​ടേ​ത​ട​ക്കം 23 വാ​ഹ​ന​ങ്ങ​ൾ ജ​പ്തി ചെ​യാ​ൻ മൂ​ന്നു മാ​സം മു​ന്പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ക​സേ​ര​ക​ൾ ജ​പ്തി ചെ​യ്തു കൊ​ണ്ട് പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ സം​ഘ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​ക​ട​നം ന​ട​ത്തി.