ലോ​ട്ട​റി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
Wednesday, October 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളു​ടെ അ​ന​ധി​കൃ​ത വി​ല്പ​ന ത​ട​യു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ്യ​ക്കു​റി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളു​ടെ അ​വ​സാ​ന നാ​ല​ക്ക​ങ്ങ​ള്‍ ഒ​രേ പോ​ലെ വ​രു​ന്ന പ​ന്ത്ര​ണ്ടി​ല​ധി​കം ടി​ക്ക​റ്റു​ക​ള്‍ ഒ​രു​മി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്നും ടി​ക്ക​റ്റു​ ക​ളി​ല്‍ ഏ​ജ​ന്‍​സി സീ​ല്‍ പ​തി​ക്കാ​തെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ ടെ ഭാ​ഗ്യ​ക്കു​റി​ക​ള്‍ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു.

ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ എ​ന്‍. ആ​ര്‍. ജി​ജി, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​രാ​യ പി.​ബി. മ​ധു, ജോ​സ​ഫ് സൈ​മ​ണ്‍, ജീ​വ​ന​ക്കാ​ര​ന്‍ ബി​നീ​ഷ് ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ന​ധി​കൃ​ത ലോ​ട്ട​റി വി​ല്പ​ന സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ 18004258474 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലൂ​ടെ​യോ www.statelottery. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ അ​റി​യി​ക്കാ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.