ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ
Wednesday, October 27, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ണ്‍ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള നാ​ലു​മാ​സ​ങ്ങ​ളി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം മു​ട​ങ്ങി.
സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ഇ​തേ​വ​രെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ന്നി​ട്ടി​ല്ല. ഓ​ണ​ത്തി​ന് മു​ന്പ് സൗ​ജ​ന്യ​ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും വി​ദ്യാ​ഭാ​സ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്നും ഉ​ത്ത​ര​വ് കൈ​മാ​റാ​ത്ത​താ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ക്കാ​ത്ത​തെ​ന്നു സ​പ്ലൈ​കോ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കി​റ്റ് വി​ത​ര​ണം വൈ​കി​പ്പി​ച്ച​തെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി വ​ർ​ഗീ​സ് ആ​രോ​പി​ച്ചു.