അ​മി​ത​ഭാ​ര​വു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
Friday, November 26, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ റോ​ഡു​ക​ൾ​ക്കും നി​ർ​മാ​ണ​ങ്ങ​ൾ​ക്കും ബ​ല​ക്ഷ​യ​വും ത​ക​രാ​റും ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന വി​ധം അ​മി​ത​ഭാ​രം ക​യ​റ്റി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) കെ. ​ഹ​രി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റും അ​വ ഓ​ടി​ച്ചു വ​രു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സും റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കും പ്ര​ത്യേ​കം പി​ഴ ചു​മ​ത്തു​ന്ന​തി​നു പു​റ​മേ​യാ​ണി​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്ര​മീ​ക​രി​ച്ച​ത് അ​നു​സ​രി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10000 രൂ​പ വീ​ത​മാ​ണ് പി​ഴ.
എ​ന്നാ​ൽ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ മു​ന്പാ​കെ പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം ഇ​വ കോ​ട​തി​യി​ലേ​യ്ക്ക് കൈ​മാ​റ​പ്പെ​ടും. കോ​ട​തി​യു​ടെ മു​ന്പാ​കെ ഈ ​കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന​ത് കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ആ​യ​തി​നാ​ൽ പി​ഴ ഭാ​ര​ത്തി​ന് അ​നു​സ​രി​ച്ച് 20,000 രൂ​പ മു​ത​ൽ മു​ക​ളി​ലേ​യ്ക്ക് ആ​യി​രി​ക്കു​മെ​ന്നും ആ​ർ​ടി​ഒ ചൂ​ണ്ടി​ക്കാ​ട്ടി.ജി​ല്ല​യി​ലെ എ​ല്ലാ റോ​ഡു​ക​ളി​ലും രാ​വി​ലെ 8.30 മു​ത​ൽ 10 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ 4.30 വ​രെ​യും ടി​പ്പ​ർ സം​വി​ധാ​ന​മു​ള്ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്.
ഇ​ത് തെ​റ്റി​ച്ചാ​ൽ 20,000 രൂ​പ​യാ​ണ് പി​ഴ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ര​ട​ക്കം ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ട്ടി​ല്ലാ​യെ​ങ്കി​ൽ പി​ഴ​യ്ക്ക് പു​റ​മേ നി​യ​മ​പ്ര​കാ​രം ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.
വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്ന​തി​നു ശേ​ഷം കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് പി​ഴ​യ്ക്ക് പു​റ​മേ അ​വ​രു​ടെ ര​ക്ഷി​താ​ക്കാ​ളു​ടെ​മേ​ൽ പി​ഴ​യും ത​ട​വു​ശി​ക്ഷ​യും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ട്.
അ​ത്ത​ര​ത്തി​ൽ ശി​ക്ഷ നേ​ടു​ന്ന​വ​ർ​ക്ക് 25 വ​യ​സു വ​രെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യും ഉ​ണ്ട്.
മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മി​ത​വേ​ഗം, വ​ള​വു​ക​ളി​ലെ ഓ​വ​ർ​ടേ​ക്കിം​ഗ്, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ൽ എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ ത​യാ​റാ​ക്കി ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു വ​രു​ന്നു​ണ്ട്.
വാ​ഹ​ന​ങ്ങ​ളി​ലെ ട​യ​ർ, സൈ​ല​ൻ​സ​ർ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടെ മാ​റ്റി അ​ന​ധി​കൃ​ത​മാ​യി രൂ​പ​മാ​റ്റം വ​രു​ത്ത​ൽ, ശ​ബ്ദ​മ​ലി​നീ​ക​ര​ണം എ​ന്നി​വ​യും ന​ട​പ​ടി​ക​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തും.
ജി​ല്ല​യി​ലെ റോ​ഡു​ക​ൾ എ​ല്ലാ സ​മ​യ​വും സേ​ഫ് കേ​ര​ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ റോ​ഡ് യാ​ത്ര കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു.