ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം
Sunday, November 28, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും 2021 ലെ ​മൂ​ന്നാം ഘ​ട്ട വി​ത​ര​ണം മന്ത്രി വീണാ ജോർജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​കെ.​ജേ​ക്ക​ബ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട പൗ​ര​സ​മി​തി സെ​ക്ര​ട്ട​റി പി ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ജോ​ര്‍​ജ് വ​ർ​ഗീ​സ് തെ​ങ്ങും​ത​റ​യി​ല്‍, അ​ല​ങ്കാ​ര്‍ അ​ഷ​റ​ഫ്, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, മ​ധു വ​ള്ളി​ക്കോ​ട്, റെ​ജി മ​ല​യാ​ല​പ്പു​ഴ, അ​ബ്ദു​ല്‍ അ​സീ​സ് പാ​ല​ശേ​രി, അ​ഫ്‌​സ​ല്‍ ആ​ന​പ്പാ​റ, കേ​ര​ള ജ​ന വേ​ദി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ആ​മി​നാ ബീ​വി, ഷം​ലാ ബീ​വി, ഐ​ഷാ​ബീ​വി, ഷം​സൂ​ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌