ജ​ന​വി​ധി അം​ഗീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് ത​യാ​റാ​ക​ണം: എ​ൽ​ഡി​എ​ഫ് ‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ വോ​ട്ടു​ചെ​യ്ത അം​ഗ​ങ്ങ​ളു​ടെ വി​ധി​യെ മാ​നി​ക്കാ​ൻ യു​ഡി​എ​ഫ് ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സും ക​ണ്‍​വീ​ന​ർ ജി. ​അ​ജ​യ​കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു.‌
1600 ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഓ​രോ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ച​ത്. വോ​ട്ടിം​ഗി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തെ ക​ള്ള​വോ​ട്ടെ​ന്ന പേ​രി​ൽ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്താ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ ശ്ര​മം. നി​ര​ന്ത​രം കേ​സു​ക​ളി​ലൂ​ടെ യ​ഥാ​ർ​ഥ ജ​ന​വി​ധി​യെ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് എ​ല്ലാ​കാ​ല​ത്തും ഈ​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ ശ്ര​മി​ച്ചി​ട്ടു​ണ്ട്. 2016-ൽ 70000 ​അം​ഗ​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം 300-ൽ ​താ​ഴെ വോ​ട്ട​ർ​മാ​രി​ലേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്തി ക​പി​ൽ സി​ബ​ലി​നെ പോ​ലെ​യു​ള്ള സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം തേ​ടി അ​ന​ധി​കൃ​ത വി​ജ​യ​ത്തെ സാ​ധൂ​ക​രി​ച്ചാ​ണ് ഇ​ത്ര​കാ​ല​വും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ജ​ന​വി​ധി സ്വാ​ഭാ​വി​ക​വും ആ​ധി​കാ​രി​ക​വു​മാ​ണെ​ന്ന​ത് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ​ക്ക് സ​മ്മ​തി​ക്കേ​ണ്ടി​വ​രും.‌
ഓ​ഹ​രി തു​ക ഇ​ര​ട്ടി​യാ​ക്കി അം​ഗ​സം​ഖ്യ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ ശ്ര​മം ഹൈ​ക്കോ​ട​തി​യാ​ണ് ത​ട​ഞ്ഞ​ത്. എ​ല്ലാ​വ​ർ​ക്കും വോ​ട്ട​വ​കാ​ശം ഹൈ​ക്കോ​ട​തി ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബാ​ങ്കി​ലെ യ​ഥാ​ർ​ഥ അം​ഗ​ങ്ങ​ൾ വോ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.‌