ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി: ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് 26927 അ​പേ​ക്ഷ​ക​ള്‍ ‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ​ക​ള്‍ അ​ര്‍​ഹ​താ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍. ‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 53 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 26927 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 7287 അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ള്ള​ത് ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. 951 അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് അ​പേ​ക്ഷ​ക​രു​ള്ള​ത് തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. 163 അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. ‌