സ​ന്നി​ധാ​ന​ത്ത് തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ര്‍​ധി​ച്ചു ‌
Monday, November 29, 2021 10:24 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. വെ​ർ​ച്വ​ല്‍ ക്യൂ ​വ​ഴി ഇ​ന്ന​ലെ 25,271 പേ​ര്‍ ബു​ക്ക് ചെ​യ്തി​രു​ന്ന​തി​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 13,248 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി.
വെ​ർ​ച്വ​ല്‍ ക്യൂ ​വ​ഴി 2,31020 പേ​ര്‍ ബു​ക്ക് ചെ​യ്ത​തി​ല്‍ ഞാ​യ​റാ​ഴ്ച വ​രെ 1,53,682 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി.ശ​നി​യും ഞാ​യ​റും തീ​ര്‍​ഥാ​ട​ക​രു​ടെ വ​ര​വ് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ കേ​ര​ള​ത്തി​ല്‍ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തീ​ര്‍​ഥാ​ട​ക​ര്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്. ‌