ഒ​മി​ക്രോ​ണ്‍ ജാ​ഗ്ര​ത ! മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു‌
Monday, November 29, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ള്ള വി​ദേ​ശി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ കു​മാ​രി പ​റ​ഞ്ഞു. ‌

പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ജി​ല്ല​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കും. വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​നാ​യി തു​റ​ക്കേ​ണ്ടി വ​രും.

ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പ്രാ​ദേ​ശി​ക​ത​ല സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ജാ​ഗ്ര​ത കൈ​വി​ടാ​തെ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് വേ​ണ്ട​ത്. ‌
നി​ല​വി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്ന് ഡോ.​അ​നി​താ​കു​മാ​രി പ​റ​ഞ്ഞു. ‌