മ​രം​വെ​ട്ടു​ന്ന​തി​നി​ടെ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി ‌
Tuesday, November 30, 2021 10:39 PM IST
തി​രു​വ​ല്ല: മ​രം വെ​ട്ടു​ന്ന​തി​നെ ശി​ഖ​ര​ത്തി​നി​ട​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ഗ്നി​ശ​മ​ന സേ​ന അ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജോ​ബി (30) നെ​യാ​ണ് തി​രു​വ​ല്ല​യി​ല്‍ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ക്ഷ​പെ​ടു​ത്തി​യ​ത്. ‌
കു​റ്റ​പ്പു​ഴ പ്രി​യ വി​ല്ല​യി​ല്‍ മേ​രി​യു​ടെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ന്‍ ആ​ഞ്ഞി​ലി മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​റി​ച്ചു മാ​റ്റി​യ ശി​ഖ​ര​ത്തി​നും മ​ര​ത്തി​നു​മി​ട​യി​ല്‍ മ​രം വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ ജോ​ബി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ ചേ​ന്ന് ഏ​ണി​യും ക​യ​റും നെ​റ്റും ഉ​പ​യോ​ഗി​ച്ച് ജോ​ബി​യെ താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ബി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ജി. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, സോ​ജ​ന്‍ മാ​ത്യു, ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഭി​ലാ​ഷ്, അ​ജീ​ഷ് കു​മാ​ര്‍, പി. ​സ​ജു, എ ​ഷം​നാ​ദ്, ജി.​കെ ഷി​ജു, ഹോം ​ഗാ​ര്‍​ഡ് ഷാ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ‌