ഓർമിക്കാൻ
Wednesday, December 1, 2021 10:21 PM IST
കൊ​ടി​മ​ര​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും ബോ​ർ​ഡു​ക​ളും നീ​ക്കംചെ​യ്യ​ണം ‌
അ​ടൂ​ർ: റോ​ഡ്സ് സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന അ​ടൂ​ർ, പ​ന്ത​ളം എ​ന്നീ സെ​ക്ഷ​നു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള​ള വി​വി​ധ റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള കൊ​ടി​മ​ര​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും മ​റ്റ് പ​ര​സ്യ​ബോ​ർ​ഡു​ക​ളും അ​വ സ്ഥാ​പി​ച്ചി​ട്ടു​ള്ള​വ​ർ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണം. നീ​ക്കം ചെ​യ്യാ​ത്ത ഇ​നി​യൊ​ര​റി​യി​പ്പ് കൂ​ടാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് നീ​ക്കം ചെ​യ്യു​ന്ന​തും അ​തി​ന്‍റെ ചെ​ല​വ് അ​വ സ്ഥാ​പി​ച്ച​വ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​താ​ണെ​ന്നും നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ‌
‌പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം ‌
മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. അ​പേ​ക്ഷ​ക​ൾ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം എ​ട്ടി​നു മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04682 222340. ‌
‌ വ​നി​താ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് ആ​റി​ന് ‌
പ​ത്ത​നം​തി​ട്ട: വ​നി​താ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് ആ​റി​ന് രാ​വി​ലെ 10 മു​ത​ല്‍ തി​രു​വ​ല്ല വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ക്കും.‌