വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ മ​റി​ച്ചു​വി​റ്റ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​റി​ച്ചു വി​റ്റ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ചി​റ​യ​ന്‍​കീ​ഴ് മു​ട​പു​രം സ്വ​ദേ​ശി അ​ല്‍ അ​മീ​നാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്. ‌
ഇ​യാ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ബി​ളി​പ്പി​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ലെ വ​ന്‍ സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.‌
വാ​ട​ക​യ്ക്ക് എ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ അ​റി​യാ​തെ ത​മി​ഴ്നാ​ട്ടി​ല്‍ കൊ​ണ്ടു പോ​യി വി​ല്‍​ക്കും. അ​ല്ലെ​ങ്കി​ല്‍ പ​ണ​യം വ​യ്ക്കും. ആ​റു മാ​സം മു​മ്പ് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ആ​ല​പ്പു​ഴ – എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ല്‍ അ​മീ​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.‌
ഈ ​കേ​സി​ല്‍ ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ സ​ന​ൽ കു​മാ​റി​നെ ര​ണ്ടു മാ​സം മു​മ്പ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന സ​ന​ല്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്. പ്ര​തി​ക​ള്‍​ക്ക് അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌