ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഒ​പ്പു​ശേ​ഖ​ര​ണ​വും ‌
Wednesday, December 1, 2021 10:34 PM IST
റാ​ന്നി: സ്ത്രീ​ധ​ന നി​രോ​ധ​നം, ഗാ​ര്‍​ഹി​ക പീ​ഡ​ന നി​രോ​ധ​നം, സ്ത്രീ​ധ​ന മ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഇ​ട​മു​റി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഒ​പ്പു ശേ​ഖ​ര​ണ​വും ചി​ത്ര ര​ച​നാ മ​ത്സ​ര​വും ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ള്‍ സൈ​ക്കോ സോ​ഷ്യ​ല്‍ പ​ദ്ധ​തി, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്. സ്കൂ​ള്‍ പ്ര​ഥ​മ​ധ്യാ​പി​ക കെ.​പി. അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. ര​ജ​നി ക്ലാ​സെ​ടു​ത്തു. ‌