ഞു​ണ​ങ്ങാ​ർ താ​ത്കാ​ലി​ക പാ​ലം നി​ർ​മാ​ണംഅ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Thursday, December 2, 2021 10:28 PM IST
ശ​ബ​രി​മ​ല: പ​ന്പ​യി​ലെ ഞു​ണ​ങ്ങാ​ർ താ​ത്കാാ​ലി​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ല​ത്തി​ന്‍റെ ഗാ​ബി​യോ​ണ്‍ സ്ട്രെ​ക്ച​ർ പൂ​ർ​ത്തി​യാ​ക്കി. ഇ​ന്നു രാ​വി​ലെ മു​ത​ൽ തെ​ങ്ങി​ൻ കു​റ്റി​ക​ൾ അ​ടി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ​ഴ​യ താ​ൽ​താ​ലി​ക പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ സ്ഥാ​ന​ത്ത് പു​തി​യ പാ​ലം പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് പ​ത്ത് ദി​വ​സ​മാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ത് പ്ര​കാ​രം ശ​നി​യാ​ഴ്ച വ​രെ​യാ​ണ് സ​മ​യ​മു​ള്ള​ത്. കാ​ല​വ​സ്ഥ പ്ര​തി​കൂ​ല​മ​ല്ലെ​ങ്കി​ൽ ഇ​ന്നു വൈ​കു​ന്നേ​രം പ​ണി പൂ​ർ​ത്തി​യാ​ക്കി തൊ​ട്ട​ടു​ത്ത ദി​വ​സം തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

20 മീ​റ്റ​ർ നീ​ള​വും അ​ഞ്ച് മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. 10 മു​ത​ൽ 15 വ​രെ ട​ണ്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ട്രാ​ക്ട​റു​ക​ൾ ക​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ലാ​ണ് നി​ർ​മി​തി.പ​ന്പാ​ന​ദി​യി​ലെ വെ​ള്ളം ക​ട​ന്നു​പോ​കാ​ൻ ര​ണ്ട് പാ​ളി​ക​ളാ​യാ​ണ് 24 പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴെ ഏ​ഴും മു​ക​ളി​ൽ അ​ഞ്ചു​മാ​യി 12 വെ​ൻ​റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ന് ര​ണ്ട് വ​ശ​ത്തും ഉ​രു​ക്കു​വ​ല​യ്ക്ക​ക​ത്ത് ക​ല്ലു​ക​ൾ അ​ടു​ക്കി ഗാ​ബി​യോ​ണ്‍ സ്ട്ര​ക്ച​റി​ലാ​ണ് നി​ർ​മാ​ണം.പാ​ല​ത്തി​ന് മു​ക​ളി​ൽ ഒ​രു പാ​ളി ജി​എ​സ്ബി (ഗ്രാ​ന്യു​ലാ​ർ സ​ബ് ബേ​സ്) ഇ​ട്ട് അ​തി​ന് മു​ക​ളി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ര​ണ്ട് വ​ശ​ത്തും 60ഓ​ളം തെ​ങ്ങി​ൻ കു​റ്റി പൈ​ൽ ചെ​യ്ത്, വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ലം മ​റി​ഞ്ഞു​പോ​കാ​ത്ത വി​ധം പാ​ലം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.