ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം; ഉ​ണ​ർ​വ് 2021 ഉ​ദ്ഘാ​ട​നം
Thursday, December 2, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട:അ​ന്താ​രാ​ഷ്ട ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഉ​ണ​ർ​വ് 2021 ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ​ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ബ​ഡ്സ്, ബി​ആ​ർ​സി, സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഓ​ണ്‍​ലൈ​ൻ ക​ലാ​മേ​ള​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം, വി​വി​ധ മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ ആ​ദ​രി​ക്ക​ൽ, സെ​മി​നാ​ർ, ബ്രോ​ഷ​ർ പ്ര​കാ​ശ​നം എ​ന്നി​വ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.