പ്രൊ​ബേ​ഷ​ൻ പ​ക്ഷാ​ച​ര​ണം: ജി​ല്ലാ​ത​ല പ​രി​ശീ​ല​നം നാ​ളെ
Thursday, December 2, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ നീ​തി​വ​കു​പ്പ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന നേ​ർ​വ​ഴി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ശി​ല്പ​ശാ​ല​നാ​ളെ ന​ട​ക്കും. പ്രൊ​ബേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യ പോ​ലീ​സ്, പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ, പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, നി​യ​മ, എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട ത​രം​ഗം റെ​സി​ഡ​ൻ​സി ഹാ​ളി​ൽ ശി​ല്പ​ശാ​ല ആ​രം​ഭി​ക്കും.പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ക​വി​ത ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീ​മി​നെ​ക്കു​റി​ച്ച് പ​ത്ത​നം​തി​ട്ട ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദേ​വ​ൻ കെ. ​മേ​നോ​ൻ, ആ​ല​പ്പു​ഴ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ.​ഒ അ​ബീ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.