17500 വൃ​ക്ഷ​ത്തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ‌
Saturday, December 4, 2021 10:34 PM IST
ഇ​ല​ന്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കും.
ഇ​തി​നാ​യി ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐയി​ൽ 12 മ​ദ​ർ ബെ​ഡു​ക​ൾ ത​യാ​റാ​ക്കും. 12 ബെ​ഡു​ക​ളി​ൽ നി​ന്നും 18000 തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കും.
എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 2500 പോ​ളി ബാ​ഗു​ക​ൾ വീ​തം ത​യാ​റാ​ക്കി തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കും. തേ​ക്ക്, ഈ​ട്ടി, ച​ന്ദ​നം, ആ​ര്യ​വേ​പ്പ്, മാ​ത​ളം, നീ​ർ​മ​രു​ത്, പ്ലാ​വ് ഉ​ൾ​പ്പെ​ടെ 17 ഇ​ന​ങ്ങ​ളാ​ണ് ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​ത്.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ​മാ​ർ, ഓ​വ​ർ​സി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി സെ​ക്ഷ​ൻ ഓ​ഫീ​സ​ർ സി.​വി. ബി​ജു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ‌