തെ​ര​ഞ്ഞെ​ടു​പ്പുകേ​സി​നെ​യും യു​ഡി​എ​ഫ് ഭ​യ​ക്കു​ന്നു: എ​ല്‍​ഡി​എ​ഫ്
Saturday, December 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ള്ള​വോ​ട്ടെ​ന്ന ആ​രോ​പ​ണം നി​ര​ന്ത​രം ഉ​ന്ന​യി​ക്കു​ന്ന യു​ഡി​എ​ഫ് സ​ഹ​ക​ര​ണ നി​യ​മം പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി ന​ല്‍​കാ​ന്‍ ഭ​യ​പ്പെ​ടു​ന്ന​താ​യി എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ പീ​ലി​പ്പോ​സ് തോ​മ​സും ക​ണ്‍​വീ​ന​ര്‍ ജി. ​അ​ജ​യ​കു​മാ​റും ആ​രോ​പി​ച്ചു.
73000 വോ​ട്ട​ര്‍​മാ​രു​ടെ വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ടു​ത്തി 611 പ്ര​വ​ര്‍​ത്ത​കാം​ഗ​ങ്ങ​ളെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി വോ​ട്ടിം​ഗ് ന​ട​ത്തി​യ 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധൂ​ക​രി​ക്കാ​ന്‍ വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ മു​ന്‍​പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സി​ന്‍റെ കേ​സി​ല്‍ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യാ​ണ് നി​യ​മം അം​ഗീ​ക​രി​ക്കു​ന്ന മാ​ര്‍​ഗ​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​യ​മ പു​സ്ത​ക​ങ്ങ​ളി​ല്‍ സ്ഥാ​നം പി​ടി​ച്ച 2018 ലെ ​വി​ധി​യെ മാ​നി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ന്മാ​ര്‍ ഒ​രു​ക്ക​മു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
തോ​ല്‍​വി​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ പു​തി​യ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള​ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. അ​വ​രു​ടെ വോ​ട്ട​ര്‍​മാ​ര്‍ പോ​ലും ഇ​പ്രാ​വ​ശ്യം യു​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്തി​ല്ല എ​ന്ന വ​സ്തു​ത അം​ഗീ​ക​രി​ക്കാ​ന്‍ ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ന്മാ​ര്‍ പ​റ​ഞ്ഞു.