അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍
Saturday, December 4, 2021 10:36 PM IST
ചു​ങ്ക​പ്പാ​റ: നി​ര്‍​മ​ല​പു​രം സെ​​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍ 10, 11, 12 തീ​യ​തി​ക​ളി​ല്‍ കൊ​ണ്ടാ​ടും.
പ​ത്തി​നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഫാ.​വ​ര്‍​ഗീ​സ് നെ​ല്ലു​വേ​ലി​ല്‍ കാ​ര്‍​മി​ക​നാ​കും. 11നു ​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​തോ​മ​സ് അ​ഞ്ചു​പ​ങ്കി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 12നു ​രാ​വി​ലെ പ​ത്ത​ിന് ഫാ. ​മാ​ത്യു അ​ഞ്ചി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന. പ്ര​ദ​ക്ഷി​ണം, ആ​ദ്യ​ഫ​ല​ലേ​ലം, കൊ​ടി​യി​റ​ക്ക്.