സ്‌​പോ​ട്ട് ബു​ക്കിം​ഗി​നും തി​ര​ക്ക്
Saturday, December 4, 2021 10:40 PM IST
ശ​ബ​രി​മ​ല: ദ​ര്‍​ശ​ന സൗ​ക​ര്യ​ത്തി​നാ​യി വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നു പു​റ​മേ സ്‌​പോ​ട്ട് ബു​ക്കിം​ഗി​നും ആ​വ​ശ്യ​ക്കാ​രേ​റി.
പ്ര​തി​ദി​നം പ​ര​മാ​വ​ധി 5,000 പേ​ര്‍​ക്കാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. പ​ക്ഷേ, ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് പ​ര​മാ​വ​ധി അ​ഞ്ഞൂ​റോ​ളം പേ​ര്‍ മാ​ത്ര​മാ​ണ്. വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി 40,000 പേ​ര​ട​ക്കം 45000 പേ​ര്‍​ക്കാ​ണ് ഒ​രു ദി​വ​സം ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​രം.
സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന് നാ​ല് കൗ​ണ്ട​റു​ക​ള്‍ ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ​വും സ്‌​പോ​ട്ട് ബു​ക്കിം​ഗും സൗ​ജ​ന്യ​മാ​ണ്.
നി​ല​യ്ക്ക​ലി​ന് പു​റ​മെ എ​രു​മേ​ലി, പ​ന്ത​ളം തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്‌​പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ട്.
വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​ബ​ന്ധി​ച്ച സം​ശ​ങ്ങ​ള്‍​ക്ക് ഹെ​ല്‍​പ് ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ടാം. ന​മ്പ​ര്‍: 7025800100.