കോ​മ​ളം പാ​ല​ത്തി​നു കീ​ഴി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യി​ല്ല ‌
Sunday, December 5, 2021 10:44 PM IST
ജ​ലം മ​ലി​ന​പ്പെ​ടു​ന്നു, ദു​ർ​ഗ​ന്ധ​വും

വെ​ണ്ണി​ക്കു​ളം: അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന കോ​മ​ളം പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ അ​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും നീ​ക്കം ചെ​യ്യു​ന്നി​ല്ല. പാ​ല​ത്തി​നു സ​മീ​പം ദു​ർ​ഗ​ന്ധം അ​സ​ഹ്യ​മാ​യി. കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ അ​ലി​ഞ്ഞ് ന​ദീ​ജ​ല​വും മ​ലി​ന​പ്പെ​ട്ടു. ‌

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 14നു​ണ്ടാ​യ മ​ഴ​യി​ലാ​ണ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യ​ത്. ഇ​തോ​ടെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മു​ള​ങ്കാ​ടു​ക​ളും വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ളും പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ അ​ടി​ഞ്ഞ​തോ​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​പ്രോ​ച്ച് റോ​ഡ് ന​ഷ്ട​മാ​യ​ത്. ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ൽ തീ​ര​ത്തേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

അ​ന്ന് അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ മു​ള​ങ്കാ​ടു​ക​ൾ താ​ഴേ​ക്ക് ഒ​ഴു​കി​യെ​ത്തി. ഇ​തോ​ടൊ​പ്പം മ​ണി​മ​ല​യാ​റി​ന്‍റെ മ​റ്റ് പാ​ല​ങ്ങ​ളു​ടെ അ​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​ക്കി താ​ഴേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു.

മു​ള​ങ്കാ​ടു​ക​ൾ അ​ടി​ഞ്ഞു പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്ക് വീ​ണ്ടും ത​ട​സ​പ്പെ​ട്ടു.
നി​ര​വ​ധി​യാ​ളു​ക​ളു​ടെ ജ​ല​സ്രോ​ത​സു കൂ​ടി​യാ​ണ് മ​ണി​മ​ല​യാ​ർ. ഇ​തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തു കാ​ര​ണം വെ​ള്ള​ത്തി​നും ദു​ർ​ഗ​ന്ധ​മു​ണ്ട്.

അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്തേ​ക്ക് ഇ​പ്പോ​ൾ നീ​രൊ​ഴു​ക്ക് വ​ഴി​മാ​റി​യി​ട്ടു​ണ്ട്. ‌