ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഗോ​ഡൗ​ണി​ൽ മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം
Tuesday, December 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ​വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണി​ൽ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഗോ​ഡൗ​ണു​ക​ളി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​തും അ​വ​യു​ടെ കേ​ടു​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും വി​വി​ധ പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി വ​സ്തു​ത മ​ന​സി​ലാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ‌
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള കു​ല​ശേ​ഖ​ര​പ​തി പി​ഡി​എ​സ് ഡി​പ്പോ ഗോ​ഡൗ​ണ്‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ന്ത്രി വി​ല​യി​രു​ത്തി​യ​ത്.
ഗോ​ഡൗ​ണു​ക​ളി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​തും അ​വ​യു​ടെ കേ​ടു​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും വി​വി​ധ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വ​സ്തു​ത മ​ന​സി​ലാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​രാ​തി​ക​ളി​ൽ വ​സ്തു​ത ഉ​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. പ​ല പാ​യ്ക്കിം​ഗ് ചാ​ക്കു​ക​ളും പൊ​ട്ടി​യ നി​ല​യി​ലാ​ണു​ള്ള​ത്. വി​വി​ധ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്പോ​ൾ ത​ന്നെ ഈ ​അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കി. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​യ്ക്ക് ചെ​യ്തു ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മാ​റ്റു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌
കോ​ന്നി പൂ​ങ്കാ​വ് ശാ​സ്താ ക​ണ്ടെ​യ്നേ​ഴ്സ് ആ​ൻ​ഡ് പാ​ക്കേ​ജിം​ഗ് ലി​മി​റ്റ​ഡി​ന്‍റെ ഗോ​ത​ന്പ് ഫാ​ക്ട​റി​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ സി.​വി. മോ​ഹ​ന​കു​മാ​ർ, ടി​എ​സ്ഒ അ​യൂ ബ് ഖാ​ൻ, സ​പ്ലൈ​കോ എ​എം രാ​ജീ​വ്, ജ​ന​റ​ൽ മാ​നേ​ജ​ർ ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌