മ​ല്ല​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ടം
Tuesday, December 7, 2021 10:37 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ൽ ച​ന്ത​യ്ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​ർ ലോ​റി തൊ​ട്ടു​മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ നി​ര​ങ്ങി വ​ന്നി​ടി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ നി​ര​ങ്ങി​നീ​ങ്ങി മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ല്ല​പ്പ​ള്ളി​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ‌

പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണം: ഹി​ന്ദു ഐ​ക്യ​വേ​ദി ‌

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ബാ​ബ​റി ബാ​ഡ്ജ് ധ​രി​പ്പി​ച്ച ന​ട​പ​ടി​യി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​ഹ​രി​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.‌ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന നി​ല​പാ​ടാ​ണു​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ട​ക്കം പാ​ലി​ക്കു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണ്. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​എ​സ്. സ​തീ​ഷ്കു​മാ​ർ, കെ. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌