സ​ർ​വേ​ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ‌
Tuesday, December 7, 2021 10:39 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങ​നാം​തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് മാ​ലി​ന്യ​മു​ക്ത​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ സ​ർ​വേ​ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചു.
പൊ​ങ്ങ​നാം​തോ​ട് കൈ​യേ​റ്റം, വെ​ണ്ണ​പ്ര​പ്പാ​റ കോ​ള​നി പ്ര​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌
സ​മ​യ​ബ​ന്ധി​ത​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഫ​ണ്ട് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ വെ​ണ്ണ​പ്ര​പ്പാ​റ കോ​ള​നി പ്ര​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പ്ര​ദേ​ശ​ത്തി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
11 കു​ടും​ബ​ങ്ങ​ളി​ലാ​യി 12 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 54പേ​ർ വ​സി​ക്കു​ന്ന കോ​ള​നി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് പാ​റ​ക്കെ​ട്ടാ​യ സ്ഥ​ല​വും അ​വി​ടു​ത്തെ ഭൂ​പ്ര​കൃ​തി​യു​മാ​ണ് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ ന​ട​ത്തു​ക.‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ്, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​ർ വി. ​എ​സ്. വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌