സ്റ്റേ​ജ് ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ
Wednesday, December 8, 2021 11:24 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഭാ​ര​ത് (സ​വാ​ബ്) സം​സ്ഥാ​ന സ​മ്മേ​ള​നം 11 ന് ​ തി​രു​വ​ല്ല സ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30 ന് ​പ്ര​തി​നി​ധി​സ​മ്മേ​ള​നം. പ്ര​സി​ഡ​ന്‍റ് സാ​ബു ഐ​ക്ക​രേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​നി​ര​ണം രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ക​ലാ​കാ​ര​ൻ​മാ​രെ ആ​ദ​രി​ക്ക​ലും ന​ട​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു കാ​ര​ണം 38 ഇ​നം ക​ലാ​വി​ഭാ​ഗ​ങ്ങ​ ളി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണെ​ന്ന് സ​വാ​ബ് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടും പൊ​തു​വേ​ദി​ക​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ചി​ല ഇ​ള​വു​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സം​ഘാ​ട​ക​ർ അ​തി​നു ത​യാ​റാ​കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള​ള​ത്. ആ​ളു​ക​ൾ വ​ന്നെ​ത്തു​ന്പോ​ൾ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും സം​ഘാ​ട​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.
ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി അ​ട​ക്ക​മു​ള്ള നൂ​ലാ​മാ​ല​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സം​ഘാ​ട​ക​ർ പി​ന്നോ​ട്ടു പോ​കു​ക​യാ​ണ്.
നി​ല​വി​ലെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ലാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി. ആ​ത്മ​ഹ​ത്യ​ക​ൾ നി​ര​വ​ധി​യു​ണ്ടാ​യി. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ പ​ല​രു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടി. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ര​ക്ഷാ​ധി​കാ​രി ഡോ. ​നി​ര​ണം രാ​ജ​ൻ, പ്ര​സി​ഡ​ന്‍റ് സാ​ബു ഐ​ക്ക​രേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു ഡി. ​വാ​യ്പൂ​ര്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.