ഐ​എ​ൻ​എ​സ് ഖു​ക്രി ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ട് ഇ​ന്ന് 50 വ​ർ​ഷം; മൈ​ല​പ്ര​യ്ക്ക് ഓ​ർ​ക്കാം സി.​ടി. ജോ​ണി​നെ
Wednesday, December 8, 2021 11:27 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ൻ​എ​സ് ഖു​ക്രി​യെ​ന്ന ഇ​ന്ത്യ​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ പാ​ക്കിസ്ഥാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​മാ​ണി​ന്ന്. 1971 ഡി​സം​ബ​ർ ഒ​ന്പ​തി​ന് ഗു​ജ​റാ​ത്തി​നു സ​മീ​പം ഡ്യൂ ​ഹെ​ഡി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഖു​ക്രി​ക്കു നേ​രെ ഫ്ര​ഞ്ച് നി​ർ​മി​ത അ​ന്ത​ർ​വാ​ഹി​നി​യി​ൽ നി​ന്നും പാ​ക്കി​സ്ഥാ​ന്‍റെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​രം ല​ക്ഷ്യ​മാ​ക്കി പാ​ക്കി​സ്ഥാ​ന്‍റെ അ​ന്ത​ർ​വാ​ഹി​നി നീ​ങ്ങു​ന്ന​താ​യ ര​ഹ​സ്യ​സ​ന്ദേ​ശ​ത്തേ​ത്തു​ട​ർ​ന്ന് ഇ​തു നി​രീ​ക്ഷി​ക്കാ​നാ​യി​ട്ടാ​ണ് ഖു​ക്രി​യി​ൽ ഇ​ന്ത്യ​ൻ സേ​ന പു​റ​പ്പെ​ട്ടി​രു​ന്ന​ത്. ഓ​ഫീ​സ​ർ​മാ​രും സെ​യ്‌​ല​ർ​മാ​രും അ​ട​ക്കം ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ൾ ഖു​ക്രി​യി​ലു​ണ്ടാ​യി​രു​ന്നു.
അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ലി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ മൈ​ല​പ്ര കോ​ട്ടേ​ക്കാ​വ​നാ​ൽ കു​ടും​ബാം​ഗം ച​രി​വു​പ​റ​ന്പി​ൽ സി.​ടി. ജോ​ണു​മു​ണ്ടാ​യി​രു​ന്നു. സ​ബ്മ​റൈ​ൻ ഫ്രി​ഗ​റ്റ് ഐ​എ​ൻ​എ​സ് ഖു​ക്രി​യി​ലെ ചീ​ഫ് പെ​റ്റി ഓ​ഫീ​സ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. 2014 ജൂ​ലൈ 14ന് 87 -ാം ​വ​യ​സി​ൽ സി.​ടി. ജോ​ണ്‍ അ​ന്ത​രി​ച്ചു. മ​രി​ക്കു​ന്ന​തു​വ​രെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക​ളി​ൽ ഖു​ക്രി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും നാ​വി​ക​രു​ടെ ര​ക്ഷ​പ്പെട​ലു​മൊ​ക്കെ മാ​യാ​ത്ത സ്മ​ര​ണ​ക​ളാ​യു​ണ്ടാ​യി​രു​ന്നു.
1971ലെ ​ഇ​ന്ത്യ - പാക്കിസ്ഥാ​ൻ യു​ദ്ധ​ത്തി​ൽ നി​ർ​ണാ​യ​ക​പ​ങ്കാ​ണ് ഐ​എ​ൻ​എ​സ് ഖു​ക്രി​ക്കു​ണ്ടാ​യി​രു​ന്ന​ത്.
മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ൽ നി​ന്ന് സി.​ടി. ജോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ലൈ​ഫ് ജാ​ക്ക​റ്റു​മാ​യി ക​ട​ലി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ വി​മാ​ന​ത്തി​ൽ പി​ടി​ച്ചു​ക​യാ​റാ​നാ​യി​ല്ല. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ഒ​രു രാ​ത്രി ക​ട​ലി​ൽ ക​ഴി​ച്ചു​കൂ​ട്ടി. പി​റ്റേ​ന്ന് ഐ​എ​ൻ​എ​സ് കൃ​പാ​ണ്‍ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ജീ​വ​ൻ ബാ​ക്കി​യാ​യ​ത് 67 നാ​വി​ക​ർ​ക്കാ​യി​രു​ന്നു. അ​പ​ക​ട​വി​വ​രം നാ​ട്ടി​ൽ അ​റി​ഞ്ഞ​ത് ഡി​സം​ബ​ർ 18ലെ ​ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള മ​ല​യാ​ളം വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണെ​ന്ന് ഭാ​ര്യ സാ​റാ​മ്മ ഓ​ർ​ക്കു​ന്നു. 19ന് ​നാ​ട്ടി​ൽ ടെ​ലി​ഗ്രാം ല​ഭി​ച്ച​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യ​ത്. മും​ബൈ​യി​ൽ താ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്നാ​യി​രു​ന്നു അ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡി​സം​ബ​ർ അ​വ​സാ​നം അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വി​വ​രം തേ​ടി അ​ന്ന് ജോ​ണി​നെ സ​മീ​പി​ച്ച​ത്.
1972ൽ ​സി.​ടി. ജോ​ണി​നു രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്നു വി​ശി​ഷ്ട സേ​വാ​മെ​ഡ​ൽ ല​ഭി​ച്ചു. നാ​വി​ക​സേ​ന​യി​ൽ നി​ന്നു വി​ര​മി​ച്ച​ശേ​ഷം കു​റെ​ക്കാ​ലം ക​സ്റ്റം​സി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി താ​മ​സി​ക്കു​ന്പോ​ൾ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പു​തു​ത​ല​മു​റ​യു​ടെ മു​ന്പി​ൽ വി​വ​രി​ച്ച സി.​ടി. ജോ​ണി​നെ നാ​ട്ടു​കാ​ർ സ്നേ​ഹ​പൂ​ർ​വം "ഖു​ക്രി അ​ച്ചാ​യ​ൻ' എ​ന്നു വി​ളി​ച്ചു.
ഭാ​ര്യ സാ​റാ​മ്മ ഇ​പ്പോ​ൾ മ​ക്ക​ളോ​ടൊ​പ്പം യു​എ​സി​ലാ​ണ്. മോ​ള​മ്മ, ഷേ​ർ​ളി, റോ​യി, ബി​നോ​യ്, റെ​ജി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.