കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ മാ​ര്‍ യൗ​സേ​പ്പി​ന്‍റെ വ​ര്‍​ഷാ​ച​ര​ണ സ​മാ​പ​നം
Wednesday, December 8, 2021 11:27 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: മാ​​ര്‍ യൗ​​സേ​​പ്പി​​ന്‍റെ വ​​ര്‍​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ത​​ല സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് റ​​വ.​​ ഡോ. ജോ​​സ​​ഫ് ക​​ടു​​പ്പി​​ല്‍ ന​​യി​​ച്ച രൂ​​പ​​ത കു​​ടും​​ബ​​ന​​വീ​​ക​​ര​​ണ ധ്യാ​​നം സ​​മാ​​പി​​ച്ചു.
മാ​​ര്‍പാ​​പ്പ ‘മാ​​ര്‍ യൗ​​സേ​​പ്പി​​ന്‍റെ വ​​ര്‍​ഷം’ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി വി​​വി​​ധ ക​​ര്‍​മ​​പ​​ദ്ധ​​തി​​ക​​ള്‍ രൂ​​പ​​ത​​യി​​ല്‍ ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രു​​ന്നു. സെ​​മി​​നാ​​റു​​ക​​ള്‍, ഭ​​വ​​ന​​നി​​ർ​​മാ​​ണ​​ പ​​ദ്ധ​​തി, ‘യൗ​​സേ​​പ്പ് പി​​താ​​വി​​ന്‍റെ വീ​​ട്’പ​​ദ്ധ​​തി, കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് പ്രോ​​ത്സാ​​ഹ​​ന​​മാ​​കു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍ എ​​ന്നി​​വ ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്നു. ഓ​​രോ ഇ​​ട​​വ​​ക​​ക​​ളി​​ലും ഭ​​വ​​ന​​നി​​ര്‍​മാ​​ണ​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള പ​​ദ്ധ​​തി​​ക​​ളും ന​ട​ന്നു​വ​രു​ന്നു. യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ ജീ​​വി​​ത​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള ‘ത​​ച്ച​​ന്‍’ എ​​ന്ന നാ​​ട​​കം അ​​മ​​ല ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ്.
മാ​​ര്‍ യൗ​​സേ​​പ്പി​​ന്‍റെ വ​​ര്‍​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ‘വി​​ശു​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ട കു​​ടും​​ബ​​ങ്ങ​​ളി​​ലൂ​​ടെ വി​​ശ്വാ​​സ​​കൈ​​മാ​​റ്റം’ എ​​ന്ന വി​​ഷ​​യ​​ത്തെ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഞാ​​യ​​റാ​​ഴ്ച മു​​ത​​ലാ​​രം​​ഭി​​ച്ച ധ്യാ​​ന​​ത്തി​​ന് രൂ​​പ​​ത പ്രോ​​ട്ടോ​​സി​​ഞ്ചെ​​ല്ലൂ​​സ് റ​​വ. ​​ഡോ. ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ല്‍​കി. കെ​​സി​​ബി​​സി മീ​​റ്റിം​​ഗി​​ല്‍ പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ ആ​​ശം​​സ​​ക​​ള്‍ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.