ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബാ​ബു ജോ​ർ​ജ്
Wednesday, December 8, 2021 11:27 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം പെ​രി​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വം ക​ഴി​ഞ്ഞ ഉ​ട​നെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ട​നെ ത​ന്നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തു വ​ന്നു. പി​ന്നീ​ട് പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ രാ​ഷ്ട്രീ​യ വി​രോ​ധ​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സി​പി​എം സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.
സ​ന്ദീ​പു​മാ​യി എ​ന്തു മു​ൻ​വി​രോ​ധ​മാ​ണ് ഒ​ന്നാം പ്ര​തി ജി​ഷ്ണു​വി​ന് ഉ​ള​ള​തെ​ന്നും ഇ​തേ​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.
സ​മീ​പ​കാ​ല​ത്ത് തി​രു​വ​ല്ല​യി​ൽ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ വി​ഭാ​ഗീ​യ​ത നി​ഴ​ലി​ച്ചി​രു​ന്നു. ചി​ല പ്ര​തി​ക​ൾ​ക്ക് സി​പി​എം ബ​ന്ധ​മു​ണ്ട്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് വീ​ടു വ​യ്ക്കാ​ൻ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സി​പി​എം നേ​താ​വാ​ണെ​ന്നും ഇ​പ്പോ​ൾ വെ​ളി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബാ​ബു ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.