തിരുവല്ല: അഖില ലോക തലത്തിൽ നടത്തപ്പെടുന്ന സഭൈക്യ പ്രാർഥനാവാരത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ തിരുവല്ലയിലേയും സമീപപ്രദേശങ്ങളിലും വിവിധ പള്ളികളിൽ നാളെ മുതൽ 23 വരെ ഐക്യപ്രാർഥന യോഗങ്ങൾ നടത്തും.
നാളെ വൈകുന്നേരം 5.30നു തെങ്ങേലി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർഥനാവാരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് റവ.ജോസ് പുനമഠത്തിന്റെ അധ്യക്ഷതയിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി, പരുമല, സാൽവേഷൻ ആർമി ചർച്ച് കിഴക്കൻ മുത്തൂർ, എബനേസർ മാർത്തോമ്മാ പള്ളി, കാവുംഭാഗം, മാർത്തോമ അനിമേഷൻ സെന്റർ, കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളി, നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്നിവിടങ്ങളിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ലഫ്റ്റനന്റ് ജി. ബിജു, റവ. രാജു തോമസ്, റവ. ബിനു വർഗീസ്, ഡോ. പ്രകാശ് പി.തോമസ്, റവ. ജോസ് പുനമഠം എന്നിവർ അധ്യക്ഷത വഹിക്കും. ഫാ.ഡോ. ഡാനിയേൽ ജോൺസൺ, റവ.കെ.ഇ. ഗീവർഗീസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത, ഫാ. ഏബ്രഹാം കോശി കുന്നുംപുറം, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത, ഫാ.ഡോ. കുര്യൻ ഡാനിയേൽ, കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നല്കും.