എ​ല്ലാ ദി​വ​സ​വും എ​ല്ലാ ഒ​പി വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കും: കെ.​യു. ജ​നീ​ഷ് കു​മാ​ര്‍
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​നി എ​ല്ലാ ഒ​പി വി​ഭാ​ഗ​വും എ​ല്ലാ ദി​വ​സ​വും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. സ്‌​പെ​ഷ്യാ​ലി​റ്റി ഒ​പി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

അ​റു​നൂ​റോ​ളം രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. എ​ല്ലാ ഒ​പി വി​ഭാ​ഗ​ങ്ങ​ളും എ​ല്ലാ ദി​വ​സ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടെ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​നി​യും വ​ര്‍​ധ​ന​വു​ണ്ടാ​കും. രോ​ഗി​ക​ള്‍ കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ക​യും പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ സാ​ധ്യ​ത കൂ​ടി മു​ന്‍​നി​ര്‍​ത്തി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.